കിളിമാനൂർ സ്വദേശിയായ വിദ്യാർത്ഥിനി മുങ്ങി മരിച്ചു

IMG-20230517-WA0013

കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഉല്ലാസത്തിന് പോയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലാണ് (വട്ടത്തിലാർ) അപകടം സംഭവിച്ചത്. തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്. കോളേജ് വിദ്യാർത്ഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉല്ലാസത്തിനിടയിലാണ് അപകടം സംഭവിച്ചത്.ചടയമംഗലം പോലീസ് കേസെടുത്തു. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടക്കും. സഹോദരങ്ങൾ സാനു തുളസീധരൻ, ജാനു തുളസീധരൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!