Search
Close this search box.

ഇടവിളാകം ശാഖായിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു

IMG-20230517-WA0038

എസ്എൻഡിപി  യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിലെ 3515 നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ഇടവിളകം ശാഖയിൽ വാർഷിക പൊതുയോഗവും, ഭരണസമിതി തെരഞ്ഞെടുപ്പും ഇടവിളകം യു.പി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. യോഗം ശാഖാ പ്രസിഡൻ്റ് ബി.ശശിധരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചെമ്പഴന്തി ഗുരുകുലം യൂണിയൻ പ്രസിഡൻ്റ് മഞ്ഞമല സുബാഷ് ഉദ്ഘാടനം ചെയ്തു. എസ് എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ശാഖയിൽ പുതുതായി പണികഴിപ്പിച്ച ശാഖാ മന്ദിരത്തിൻ്റെ നിർമ്മാണ കണക്കും റിപ്പോർട്ടും മന്ദിരനിർമ്മാണ കമ്മിറ്റി കൺവീനർ കൃഷ്ണഗോകുലം സന്തോഷ് കുമാർ അവതരിപ്പിച്ചു. തുടർന്ന് സെക്രട്ടറി ശാഖയുടെ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഗുരുകുലം യൂണിയൻ കൗൺസിലർ ബിജു കരിയിൽ, ബാലകൃഷ്ണൻ കഴക്കൂട്ടം, അജിത്ഘോഷ്, മുൻ യോഗം ഡയറക്ടർ ബോർഡ് അംഗം പ്രദീപ് ദിവാകരൻ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം കെ.ബാബുചന്ദ്രൻ, യൂണിയർ യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് ശ്രീകണ്ഠൻ എസ്. വി, യൂണിയൻ സൈബർ സേന ചെയർമാൻ അഹിലേഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി. പ്രദീപൻ പൊന്നാലയം സ്വാഗതവും, കൃഷ്ണ ഗോകുലം സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി.പ്രദീപൻ പൊന്നാലയം (പ്രസിഡൻ്റ്), സജീവ്.വി(വൈസ്. പ്രസിഡൻ്റ്), കൃഷ്ണ ഗോകുലം സന്തോഷ്കുമാർ.എസ് (സെക്രട്ടറി), പ്രദീപ് ദിവാകരൻ (യൂണിയൻ കമ്മിറ്റിയംഗം), ബൈജു, അഹിലേഷ് നെല്ലിമൂട്, അനുരൂപൻ, ലത, സുബാഷ്.ബി, അനിൽകുമാർ, സജി പ്രസാദ് (കമ്മിറ്റി അംഗങ്ങൾ) മോഹനൻ.ജി, ഷൺമുഖദാസ്, ബീന അപ്പുകുട്ടൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!