മലയിൻകീഴ്: മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ത്രീ നടത്തുന്ന ബ്യൂട്ടിപാർലറിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. കാഞ്ഞിരംകുളം നെടിയകാല കാക്കത്തോട്ടം കോളനിയിൽ നിന്നും കാട്ടാക്കട കഞ്ചിയൂർക്കോണം സ്‌കൂളിനു സമീപം തടത്തരികത്തു വീട്ടിൽ ജെ.അരുൺ (19) ആണ് പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പാർലറിൽ തനിച്ചായിരുന്ന സ്ത്രീയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമിയെ തടയുന്നതിനിടയിൽ സ്ത്രീയുടെ കൈ കടിച്ചു മുറിച്ച് ഇയാൾ രക്ഷപ്പെടാനും ശ്രമിച്ചു. എസ്.ഐ. ബി.വി.സൈജുവിന്റെ നേതൃത്വത്തിലെത്തിയ മലയിൻകീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.