തിരുവനന്തപുരം ഡയറ്റ് അദ്ധ്യാപകവിദ്യാർത്ഥി കളുടെ സഹവാസ ക്യാമ്പിൽ സാഹിത്യ സംവാദം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സംഭാഷണം നടത്തി. “വ്യക്തിത്ത്വവികസനം സാഹിത്യത്തിൽ “എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ സംവദിച്ചു.ഡയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി രാഹുൽ അധ്യക്ഷനായി. ഡയറ്റ് ലക്ചറർ ഷൈജു ആശംസ പ്രസംഗം നടത്തി. വിദ്യാർത്ഥിനികളായ വൃന്ദ സ്വാഗതവും മനീഷ നന്ദിയും പറഞ്ഞു. 13 ന് ആരംഭിച്ച ക്യാമ്പ് 27 ന് അവസാനിക്കും.
