Search
Close this search box.

ജനകീയ ആരോഗ്യ കേന്ദ്രം ആറ്റിങ്ങൽ നിയോജകമണ്ഡലം തല ഉദ്ഘാടനം

IMG-20230518-WA0122

കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആറ്റിങ്ങൽ നിയോജകമണ്ഡലം തല ഉദ്ഘാടനം പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പൊയ്യക്കട സബ് സെന്ററിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ്. അംബിക നിർവഹിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശാന്തകുമാരി, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പി .രഞ്ജിതം, മെഡിക്കൽ ഓഫീസർ ഗീത, പഞ്ചായത്ത് മെമ്പർമാരായ ടി വി ബീന, അജയഘോഷ്,ഷീല കുമാരി, ലിസി, ശിശുദള,അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!