Search
Close this search box.

സാരംഗിന് ഫുൾ എ പ്ലസ്.. മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി

ei2ST7291624

പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന്( നമ്പർ : 122923) ഫുൾ എ പ്ലസ്. പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പ്രഖ്യാപനവേളയിൽ സാരംഗിന്റെ ഫലം എടുത്ത് പറയുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഗ്രേസ്മാർക്ക്‌ ഒന്നും കൂടാതെയാണ് സാരങ് ഫുൾ എ പ്ലസ് നേടിയത്.

ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഫലംകാത്തിരിക്കുകയായിരുന്നു കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ
ബി.ആർ.സാരംഗ് (16). അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കവെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു. 10എ പ്ലസ് നേടിയ സാരംഗിന്റെ അവയവങ്ങൾ 10 പേർക്ക് ഉയിരേകും.

കല്ലമ്പലം-നഗരൂർ റോഡിൽ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് തെറിച്ച് റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു.

വെള്ളിയാഴ്ച എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോൾ തന്റെ ഫലമറിയാൻ കൂട്ടുകാർക്കൊപ്പം സാരംഗ് ഉണ്ടാകില്ല. എങ്കിലും സാരംഗ് അതറിയുമായിരിക്കും. സാരംഗിന്റെ അവയവങ്ങൾ ബന്ധുക്കൾ മൃതസഞ്ജീവനി വഴി ദാനംചെയ്തു.സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചു. കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവമാറ്റ നടപടികൾ പൂർത്തിയായശേഷം ഇന്നു ഉച്ചയോടെ മൃതദേഹം ബോയ്സ് എച്ച്.എസ്.എസ്. അങ്കണത്തിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്കാര നടപടികൾക്കായി വീട്ടിലേക്ക് കൊണ്ടുപോയി.

കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ മാമത്തു നടത്തുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുകയായിരുന്ന സാരംഗിനു ഫുട്ബോൾ താരമാകാനായിരുന്നു ആഗ്രഹം. ആശുപത്രിയിൽ കഴിയവേ, ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവച്ചിരുന്നു. ഏക സഹോദരൻ: കല്ലമ്പലം കെ.ടി.സി.ടി. കോളേജിലെ ബിരുദവിദ്യാർഥി യശ്വന്ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!