Search
Close this search box.

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 4, 5 വാർഡുകളിൽ ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു

IMG_20230520_141731

കിഴുവിലം ഗ്രാമപഞ്ചായത്തിലെ 4, 5 വാർഡുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച സൗമ്യ അനുരൂപിന്റെ മകനായ ആദിത്യൻ എഎസ് , രാജശേഖരൻ നായർ അജിതകുമാരി എന്നിവരുടെ മകളായ ആരതി എആർ, പ്രതാപൻ മഞ്ജുഷ എന്നിവരുടെ മകനായ അക്ഷയ് പ്രതാപ്, ചന്ദ്രൻ കവിത എന്നിവരുടെ മകനായ കവി ചന്ദ് സികെ എനിവർക്ക് അവരവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയും മധുരപലഹാരങ്ങളും നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ അംഗം എഎസ്  ശ്രീകണ്ഠൻ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിഎസ് ബിജുകുമാർ, ചൈതന്യ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഒ അജിതകുമാരി, അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!