എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, ഉദ്ഘാടനം ചെയ്തു

IMG-20230520-WA0010

പ്രഢഗംഭീര തുടക്കം: തലസ്ഥാനത്തിന് ഇനി ആഘോഷത്തിന്റെ ഏഴ് രാപ്പകലുകൾ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് അനന്തപുരിയിൽ ആവേശത്തുടക്കം. എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യമേള മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഭരണ മികവിന്റെ പ്രതീകമായി, കേരളത്തിന്റെ കാർഷിക മേഖലയുടെ സമൃദ്ധി വിളിച്ചോതുന്ന വേദിയിലാണ് എന്റെ കേരളം മെഗാ മേളയ്ക്ക് തിരി തെളിഞ്ഞത്.

സാധാരണ ഉദ്ഘാടന വേദികളിൽ നിന്നും വ്യത്യസ്തമായി കാർഷിക കേരളത്തിന്റെ സമൃദ്ധിയുടെ ദൃശ്യാവിഷ്കാരമായിരുന്നു ഉദ്ഘാടന വേദിയിൽ ഒരുങ്ങിയത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച കാർഷിക ഉത്പന്നങ്ങൾ കൊണ്ട് നിർമിച്ച നിലവിളക്കും, മറ്റ് അലങ്കാരങ്ങളും ചേർന്നപ്പോൾ ഉദ്ഘാടന പരിപാടിയുടെ മാറ്റേറി.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ മീഡിയാ സെന്റർ, പൊതുവിദ്യാഭ്യാസ വകുപ്പ്, സപ്ലൈകോ വകുപ്പുകളുടെ സ്റ്റാളുകൾ മന്ത്രിമാർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വകുപ്പുകളുടെ പ്രദർശന, വിപണന സ്റ്റാ ളുകൾ മന്ത്രിമാർ സന്ദർശിച്ചു. റവന്യൂ വകുപ്പിൻ്റെ സ്റ്റാളുകൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിവർ ചടങ്ങിൽ സന്നിഹിതരായി.

വിവിധ വകുപ്പുകളുടെ പ്രദർശന – വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട്, സൗജന്യ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, യൂത്ത് സെഗ്മെന്റ്, ടെക്നോസോൺ തുടങ്ങിയവയാണ് എന്റെ കേരളം മേളയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ മേളയുടെ മാറ്റുകൂട്ടാൻ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!