കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

IMG-20230521-WA0086

കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ ഭവനങ്ങളിലെത്തി അനുമോദിച്ചു.

ഒന്നര മാസത്തോളം നൈറ്റ് ക്ലാസ് ഉൾപ്പെടെ സംഘടിപ്പിച്ച് കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ നൂറ് ശതമാനം വിജയം നേടാൻ കഴിഞ്ഞതിൻ്റെ ആഹ്ളാദം മധുരം നൽകി രക്ഷിതാക്കളും കുട്ടികളുമായി അധ്യാപകർ പങ്കിട്ടു. ഉന്നത വിജയം നേടിയ പതിനാറോളം കുട്ടികളെയാണ് ഭവനങ്ങളിലെത്തി അനുമോദിച്ചത് .

ഹെഡ്മിസ്ട്രസ് വി.എസ്.ലക്ഷ്മി, സീനിയർ അസിസ്റ്റൻറ് കെ.എസ്.രമാദേവി, പി.ടി.എ അംഗം ശ്രീജി , അധ്യാപകരായ ദിവ്യ, വിജയലക്ഷ്മി, ഷെജസ്, സന്ദീപ്, ഭരത് , അനുകുമാർ, സ്റ്റാഫ് സെക്രട്ടറി സജി കിളിമാനൂർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!