Search
Close this search box.

കടയ്ക്കാവൂരിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ei9F9WG86858

കടയ്ക്കാവൂർ: വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.

കിഴുവിലം വലിയഏല വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49), വക്കം ഇറങ്ങുകടവ് പുതുവീട്ടിൽതൊടി വീട്ടിൽ തീപ്പൊരി ജയൻ എന്ന് വിളിക്കുന്ന ജയൻ എന്നിവരാണ് പിടിയിലായത് .

ഇക്കഴിഞ്ഞ മെയ്‌ 19ന് രാത്രിയിൽ ഇരുവരും ചേർന്ന് മദ്യലഹരിയിൽ കുമാറിന്റെ ഭാര്യാസഹോദരിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ എത്തിയ നാട്ടുകാരുടെ നേർക്ക് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

വക്കം ഇറങ്ങുകടവ് മേഖലയിൽ പ്രതികൾ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു കടയ്ക്കാവൂർ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ ദീപു, ജിഎസ്ഐ എഡിസൺ, എഎസ്ഐ ശ്രീകുമാർ, എഎസ്ഐ രാജീവ് സിപിഒമാരായ സുജിൽ , അനിൽകുമാർ, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!