
കാനഡയിൽ വാഹനാപകടത്തിൽ നാവായിക്കുളം സ്വദേശി മരിച്ചു. നാവായിക്കുളം വെട്ടിയറ മാധവ് ഭവനിൽ പരേതനായ സുകുമാരന്റെയും ഗീതയുടെയും മകൻ സുഗീഷ് (31) ആണ് മരിച്ചത്.
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പ്രമുഖ നഗരമായ വോണിലെ കീൽ സ്ട്രീറ്റിനു സമീപം വച്ച് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
ട്രക്ക് ഡ്രൈവറായ സുഗീഷ് ജോലി കഴിഞ്ഞ ശേഷം വാഹനം പാർക്ക് ചെയ്തിട്ട് നടന്നുപോകവേ അമിതവേഗതയിൽ വന്ന കാർ പിന്നിൽ നിന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ സുഗീഷ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചതായി ടൊറന്റോ പോലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.അപകടത്തെ തുടർന്ന് അര മണിക്കൂറോളം പൊലീസ് റോഡ് അടച്ചിട്ടു.
ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷം നാട്ടിൽ കൊണ്ടുവന്ന്സംസ്ക്കരിക്കും.കാനഡയിലുള്ള ഭാര്യ മീനു മൃതദേഹത്തെ അനുഗമിക്കും


