ഇഗ്വാന, അലങ്കാര കോഴികൾ, ആനയുടെ പല്ല്; കൗതുകക്കാഴച നൽകി മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാൾ

IMG-20230522-WA0018

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തങ്ങളുടെ സേവന, വിജ്ഞാനവ്യാപന പവലിയൻ സന്ദർശിക്കുന്നവരെ വ്യതസ്തമായ കാഴ്ചകളുമായാണ് മൃഗസംരക്ഷണ- വകുപ്പ് സ്വീകരിക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഇഗ്വാന സെൽഫിക്കായി കാഴ്ചക്കാരെ കാത്തു കിടക്കുന്നു. ഓമനപ്പക്ഷികളായ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോ, ഗ്രേ പാരറ്റ്, യെല്ലോ സൈഡ് കൊണൂർ, പൈനാപ്പിൾ കൊണൂർ, ബ്ലൂ പൈനാപ്പിൾ കൊണൂർ, ജാണ്ടിയ കൊണൂർ, സൺ കൊണൂർ തുടങ്ങിയ നിരവധി വിദേശയിനം പക്ഷികൾ. അലങ്കാരക്കോഴികളായ സിൽവർ ലൈസ്, കൊച്ചിൻ ബേണ്ടം, ഗോൾഡൻ പോളിഷ് ക്യാപ് എന്നീ അലങ്കാര തത്തകൾ എന്നിവയും കാഴ്ചക്കാരെ കാത്തിരിക്കുകയാണ്. സുന്ദരികളായ അനേകം കുഞ്ഞിപ്പക്ഷികൾക്ക് പുറമേ ഏഴ് ലക്ഷം വിലയുള്ള സ്പോട്ടിഷ് ഫോൾഡ് എന്ന പൂച്ച, ഒരു ലക്ഷം വിലയുള്ള സയാമീസ് പൂച്ച, ഒരു ലക്ഷം വിലയുള്ള ബംഗാൾ ക്യാറ്റ്, ബ്രിട്ടീഷ് ഷോട്ട് ഹെയർ, ചാർകോൾ ബംഗാൾ ക്യാറ്റ് തുടങ്ങിയവയെയും അടുത്തറിയാം.

കൂടാതെ ആനയുടെ പല്ല്, പശു ആട്, മുയൽ, ഗിനിപ്പന്നി, പട്ടി, എന്നീ വളർത്തുമൃഗങ്ങളുടെ ഗർഭസ്ഥ ശിശുക്കളുടെ ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളുകൾ, കുരങ്ങ്, മൂർഖൻ, അണലി എന്നിവയുടെ കൗതുകമുണർത്തുന്ന ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളുകളും മൃഗസംരക്ഷണ വകുപ്പിൻ്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. വകുപ്പ് നൽകുന്ന സേവനങ്ങളുടെ സ്റ്റാളിന് പുറമേ ക്ഷീരകർഷകർ ജൈവ വളമായി ഉപയോഗിക്കുന്ന ചാണകത്തിൽ നിന്നും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാകും എന്ന അറിവ് നൽകാൻ ഒരുക്കിയ സ്റ്റാൾ ആണ് മറ്റൊരു ആകർഷണം.
മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ, ഓമന പക്ഷിമൃഗാദികളുടെ സ്റ്റാളുകൾ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി സന്ദർശിച്ചു. ഓമനപ്പക്ഷിയായ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോയെ മന്ത്രി തോളിൽ വെച്ചത് കണ്ട് നിന്നവർക്ക് കൗതുകമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!