കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയാണ് ഫ്രാക്ക് . (ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് കിളിമാനൂർ ) കിളിമാനൂരിലെ കലാപ്രേമികൾക്ക് കുടുംബ സമേതം വിവിധ കലാരൂപങ്ങൾ ആസ്വദിക്കുവാൻ ഫ്രാക്ക് രൂപം നൽകിയ ഫ്രാക് കലാവേദിയുടെ ഉദ്ഘാടനം പ്രസിദ്ധ സംഗീതസംവിധായകനും കവിയും കലാകാരനും ആയ കിളിമാനൂർ കൊട്ടാരം പ്രതിനിധി കെ ആർ രാമവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്തു. ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു സ്വാഗതവും ഖജാൻജി ജി.ചന്ദ്രബാബു നന്ദിയും അറിയിച്ചു. കിളിമാനൂരിലെ അറിയപ്പെടുന്ന ചിത്രകലാകാരനായ ആർട്ടിസ്റ്റ് കിളിമാനൂർ ഷാജി, കഥാപ്രസംഗകലയിൽ പ്രാവീണ്യം തെളിയിച്ച കിളിമാനൂർ സലിംകുമാർ കലയുടെ മുൻകാല സാരഥികളായ എ എം നസീർ കെ രാധാകൃഷ്ണൻ നായർ എന്നിവരെ യോഗം ആദരിച്ചു. ‘ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടിആർ മനോജ് കലാവേദിക്ക് ആശംസ അറിയിച്ചു.കലാവേദിയുടെ ആദ്യ പ്രോഗ്രാമായി KPAC യുടെ അപരാജിതർ എന്ന നാടകം അരങ്ങേറി.