Search
Close this search box.

ഏവർക്കും പ്രിയപ്പെട്ടവൻ രഞ്ജിത്ത്, അവയവങ്ങൾ ദാനം ചെയ്യാൻ മുൻകൂട്ടി സമ്മതപത്രം നൽകിയിരുന്നു

eiFN5XR12469

ആറ്റിങ്ങൽ : കിൻഫ്രയിൽ തീ പിടുത്തം അണയ്ക്കാൻ ശ്രമിക്കവേ ജീവൻ നഷ്ടമായ രഞ്ജിത്ത് സഹപ്രവർത്തകർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടവൻ.ആറ്റിങ്ങൽ കരിച്ചിയിൽ ജെഎസ് നിവാസിൽ ജയകുമാരൻ നായരുടെയും സിന്ധുവിന്റെയും ഇളയ മകനാണ് രഞ്ജിത്ത്(32).

കിൻഫ്ര പാർക്കിലെ മരുന്ന് ഗോഡൗണിൽ പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും അപകട സ്ഥലത്തെത്തിയിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്. മൂവാറ്റുപുഴയിൽ ആയിരുന്നു തുടക്കം. ഒരു വർഷം മുമ്പാണ് ചാക്കയിൽ എത്തിയത്.
സഹപ്രവർത്തകർക്കിടയിലും വലിയ മതിപ്പാണ് രഞ്ജിത്തിന്. തന്റെ തൊഴിലിനോട് നൂറുശതമാനവും കൂറുപുലർത്തിയിരുന്ന രഞ്ജിത്തിന്റെ അകാലത്തിലുള്ള മരണം സഹപ്രവർത്തകർക്കും , കൂട്ടുകാർക്കും , നാട്ടുകാർക്കും താങ്ങാവുന്നതിലും അപ്പുറമാണ്.

ട്രെയിനിങ് സമയത്ത് തന്നെ തന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ രഞ്ജിത്ത് ഒപ്പിട്ടിരുന്നു. കണ്ണുകൾ ദാനം ചെയ്യും. അതിന്റെ നടപടികൾ നടന്നു വരുന്നതായാണ് റിപ്പോർട്ട്‌.

രഞ്ജിത്ത് അവിവാഹിതനാണ്. ശ്രീജിത്താണ് രജ്ജിത്തിന്റെ മൂത്ത സഹോദരൻ . രണ്ടാഴ്ച മുൻപാണ് ശ്രീജിത്തിന്റെ വിവാഹം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!