ആസ്വാദനത്തിന് പുതുഭാവം പകർന്ന് രൂപ രേവതി ‘വയലിൻ ഫ്യൂഷൻ’

IMG-20230524-WA0004

വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്ത് രൂപ രേവതിയും സംഘവും. നിശാഗന്ധിയില്‍ വേറിട്ട ദൃശ്യ-ശ്രവ്യ അനുഭവം പകര്‍ന്ന് രൂപ വയലിന്‍ മീട്ടിയപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. പോയ കാലത്തിന്റെ ഗൃഹാതുരതയുണര്‍ത്തിയ പല ഗാനങ്ങളും നേരിയ വിങ്ങലായി കാണികളുടെ മനസ്സിനെ തഴുകിയപ്പോള്‍, പുത്തന്‍ ട്രെന്‍ഡ് സോങുകള്‍ പുതുതലമുറയെ ആവേശത്തിലാഴ്ത്തി. വേദിക്കരികില്‍ കരഘോഷം മുഴക്കി സദസ് ഒന്നടങ്കം ഒപ്പം ചേര്‍ന്നപ്പോള്‍ രൂപയുടെ വയലിന്‍ ഫ്യൂഷന്‍ ആസ്വദനത്തിന്റെ കൊടുമുടി കയറി.

ഇന്ന് മെയ് (24) വൈകുന്നേരം 6.30 ന് മലയാളികളുടെ പ്രിയകവി ഒ.എന്‍.വിയുടെ കൊച്ചുമകള്‍ അപര്‍ണ രാജീവ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും തുടര്‍ന്ന് 7.30 ന് വിവിധ സംഗീത ഉപകരണങ്ങള്‍ കോര്‍ത്തിണക്കിയ ഗോള്‍ഡന്‍ വോയിസ് ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷനും അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!