കഴിഞ്ഞ 27ന് രാത്രി പേയാട് പള്ളിമുക്ക് പെട്രോൾപമ്പിൽ ബൈക്കിലെത്തി ജീവനക്കാരെ ആക്രമിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല പ്ലാവിള തച്ചൻവിളാകത്ത് വീട്ടിൽ ഉണ്ണി എന്ന മഹാദേവനെയാണ് തിരുമല ഭാഗത്തു നിന്ന് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളാണ് പോലീസ് പിടിയിലായത്. ബാലരാമപുരം പെരിങ്ങമല തെറ്റിവിളാകത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്ത് (23), സഹോദരൻ അജിത്ത് (20), മുട്ടട സ്വദേശി അനസ് (21) എന്നിവർ നേരത്തെ പിടിയിലായിരുന്നു. അറസ്റ്റിലായ നാലാമത്തെയാൾ തിരുമല സ്വദേശി സുധി (21) യാണ്.
കഴിഞ്ഞ മാസം 27ന് രാത്രിയാണ് പേയാടുള്ള പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അക്രമം നടത്തിയത്. കുടിവെള്ളത്തിന്
തണുപ്പ് കുറവാണെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്. പമ്പിലെ ജീവനക്കാരായ ശ്രീജയൻ, സുരേഷ് കുമാർ എന്നിവരെ ആക്രമിച്ച
പ്രതികൾ പമ്പിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
മലയിൻകീഴ് പെരുകാവ് പൊറ്റവിള ഷീജ ഭവനിൽ റാവുത്തർ എന്ന അജിത്ത് (22), വിളവൂർക്കൽ പേയാട് കുന്നിൽവിള കൈലാസ് ഭവനിൽ കണ്ണാടി വിഷ്ണു എന്ന വിഷ്ണു (20) എന്നിവരും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. അറസ്റ്റിലായ മഹാദേവനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.