സമ്പൂര്‍ണ ഇ- ഗവേണന്‍സ് കേരളം: കനകക്കുന്നില്‍ പ്രത്യേക പ്രദര്‍ശന മേളയ്ക്ക് തുടക്കം

IMG-20230524-WA0132

കേരളത്തെ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കനകക്കുന്നില്‍ പ്രത്യേക ഇ ഗവേണൻസ് പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ചീഫ് സെക്രട്ടറി വി.പി ജോയ് നാട മുറിച്ച് പ്രദർശന സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. പോലീസ്, തദ്ദേശസ്വയംഭരണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ആരോഗ്യ കുടുംബക്ഷേമം, കൃഷി, മൃഗസംരക്ഷണം, ഐ ടി, ഹൈഡ്രോ ഗ്രാഫിക് സർവ്വേ, ജലവിഭവം, പൊതുമരാമത്ത്, വിദ്യാഭ്യാസം, രജിസ്ട്രേഷൻ, വാണിജ്യവും വ്യവസായവും, റവന്യൂ, തൊഴിൽ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് മേളയിൽ ഉള്ളത്. ഇ ഗവേണൻസ് മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും ലഭ്യമാവുന്ന സേവനങ്ങളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. സമ്പൂര്‍ണ ഇ ഗവേര്‍ണന്‍സ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (മെയ് 25) വൈകിട്ട് 4.30 ന് നിശാഗന്ധിയില്‍ നിര്‍വഹിക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് സ്വാഗതം ആശംസിക്കും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!