മക്കൾക്ക് ഇനിയും ബാഗും കുടയും വാങ്ങിയില്ലേ…?കനകക്കുന്നിലെത്തിയാൽ ഇഷ്ട ബ്രാന്റുകൾ വിലക്കുറവിൽ വാങ്ങാം

IMG-20230524-WA0134

വേനലവധി കഴിഞ്ഞ് നമ്മുടെ മക്കൾ വീണ്ടും സ്കൂളുകളിലേക്ക് മടങ്ങുകയാണ്. ബാഗ് മുതൽ പെൻസിൽ കട്ടറിന് വരെ കുട്ടികൾക്ക് ഇഷ്ടപെട്ട ബ്രാൻഡ് ഉള്ള ഈ കാലത്ത് അതൊക്കെ തേടിപിടിക്കാൻ രക്ഷിതാക്കൾ കടകൾ തോറും കയറിയിറങ്ങുന്നത് സർവ സാധാരണമാണ്. ഇഷ്ട ബ്രാൻഡുകൾ നല്ല വിലക്കുറവിൽ ലഭിച്ചാലോ? എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റ് സ്റ്റാളിൽ എത്തിയാൽ മതി. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്സ് തുടങ്ങിയവയെല്ലാം 20 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ നിന്ന് 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. മേളയിൽ വൻ വിലക്കുറവിലാണ് കുട്ടികളുടെ വിദ്യാഭാസ ആവശ്യത്തിനുള്ള സാമഗ്രികളും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. 10 മുതൽ 40 ശതമാനം വരെയാണ് വിലക്കുറവ്. 21 രൂപ മുതലുള്ള ത്രിവേണി നോട്ട് ബുക്കുകളും ഇവിടെ ലഭ്യമാണ്. കൺസ്യൂമർഫെഡ് സ്റ്റുഡൻസ് മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് വമ്പിച്ച വില കുറവിലുള്ള നോട്ട് ബുക്കുകളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!