പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ശലഭം പദ്ധതി പ്രകാരം തോന്നയ്ക്കൽ ഗവ: എൽ.പി.എസിൽ നിർമ്മിച്ച് നൽകിയ ശലഭം ടോയ്ലറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് അനീജ നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികൾ, കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ജതീഷ് തോന്നയ്ക്കൽ, പി.ടി.എ വൈസ്പ്രസിഡൻ്റ് എഎം സുധീർ, ഹെഡ്മിസ്ട്രസ് എം.എസ്.സജീന, പിടിഎ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവർ ഉദ്ഘടനത്തിൽ പങ്കെടുത്തു.