കിളിമാനൂർ: സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള പ്രീ പ്രൈമറി അധ്യാപകരുടെ പരിശീലനം മെയ് 25, 26 ,27തീയതികളിലായി കിളിമാനൂർ ബി ആർ സി യിൽ വച്ച് നടക്കുന്നു. കിളിമാനൂർ, ആറ്റിങ്ങൽ ഉപജില്ലയിലെ പ്രീ പ്രൈമറി അധ്യാപകർക്കായാണ് പ രിശീലനം സംഘടിപ്പിക്കുന്നത്.ഇതിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ കൊട്ടറ മോഹൻകുമാറിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് TRമനോജ് നിർവഹിച്ചു.തദവസരത്തിൽ SSK ജില്ലാ പ്രോജക്ട് കോർഡിനേറ്റർ Sജവാദ് പദ്ധതി വിശദീകരണം നടത്തി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഇൻ ചാർജ് വിനോദ് T, ഷീബ.കെ, സ്മിത പി.കെ, രാജി ആർ.വി എന്നിവർ സന്നിഹിതരായിരുന്നു ഈ അക്കാദമിക വർഷത്തിൽ നടക്കുന്ന മഹാബാലോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന റസിഡൻഷ്യൽ ശില്പശാലയാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്