വർക്കല : കെട്ടിട നിർമ്മാണ മേഖലയിലെ പെൻഷൻകാരുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ്സ് പിരിവ് ഊർജ്ജതപ്പെടുത്തുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.റ്റി.യു.സി കേരളാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ 140 നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുത്ത സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി. ഇതിന്റെ ഭാഗമായി വർക്കല മണ്ഡലത്തിൽ വർക്കല നഗരസഭ ഓഫീസിന് മുന്നിൽ വ്യാഴാഴ്ച എ.ഐ.റ്റി.യു.സി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി. യു.സി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ വർക്കല മേഖലാ ജോയിന്റ് സെക്രട്ടറി മണിലാൽ അധ്യക്ഷത വഹിച്ചു. എ.ഐ.റ്റി.യു.സി വർക്കല മണ്ഡലം പ്രസിഡന്റ് വി. രഞ്ജിത്ത്, സെക്രട്ടറി മടവൂർ സലീം, ഷിബു, എസ്. സജീവ് എന്നിവർ സംസാരിച്ചു.
ഗോപിനാഥൻ നായർ, ഷിജി ഷാജഹാൻ, നേതാജി, നീലകണ്ഠൻ എന്നിവർ നേതൃത്വം നൽകി.