Search
Close this search box.

ഇന്ന് ഡ്രാക്കുള ദിനം, ഡ്രാക്കുളയെ മറക്കാത്ത ലോകം :രാധാകൃഷ്ണൻ കുന്നുംപുറം

eiIW0MX95913

ലോകം വിരൽത്തുമ്പിൽ ഒതുങ്ങുന്ന ആധുനിക കാലത്ത് അക്ഷരക്കരുത്തിന്റെ പ്രതീകമായിനിലകൊള്ളുകയാണ് ഒരെഴുത്തുകാരന്റെ കഥാപാത്രം. ലോകം ആ കഥാപാത്രം ജന്മമെടുത്ത ദിനത്തെ മറക്കാതെ ആദരിക്കുന്നു. മെയ്യ് 26. ഡ്രാക്കുള ദിനമായി ആ ദിവസം വായനക്കാർ ഓർത്തെടുക്കുന്നു.

ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ലാണ് ഡ്രാക്കുള എഴുതിയത്. മെയ്യ് 26 ന് നോവൽവായനക്കാരിലെത്തി. അന്നുതൊട്ടിന്നുവരെ വായനക്കാരെ വായനയുടെവേറിട്ടവഴിത്താരകളിലേക്ക് ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.ഭീകരതയും ഭയവും ജനിപ്പിക്കുന്ന ഒരു നോവലാണ് ഡ്രാക്കുള. എന്നാൽ എക്കാലവും ഈ പുസ്തകം വായനക്കാർക്ക് പ്രിയപ്പെട്ടതായി കാലത്തെ അതിജീവിക്കുന്നു. നാടകമായും ചലച്ചിത്രമായും ടെലിവിഷൻ പരമ്പരകളായും ഈ നോവലും അതിലെ കഥാപാത്രങ്ങളും എവിടെയും നിറഞ്ഞു നിൽക്കുന്നു.ഇന്ന് പുതിയതലമുറക്ക് ഫോട്ടോ ഷൂട്ടിന്റെ പുതിയഅദ്ധ്യായം പോലും നോവൽ തുറന്നിടുന്നു.

വ്യത്യസ്തമായ ഒരു രചനാരീതിയാണ് ഡ്രാക്കുള നോവൽ പിൻതുടരുന്നത്. കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിങ്ങനെ വികസിക്കുന്ന കഥാവഴികളാണിതിലുള്ളത്.
പകൽ വെളിച്ചംമങ്ങും വരെശവപ്പെട്ടിക്കുള്ളിൽ കഴിയുന്ന ഡ്രാക്കുള അർദ്ധരാത്രികളിൽ പുറത്തിറങ്ങുന്നു. യുവതികളുടെ രക്തം കുടിച്ച് ശക്തിയും സൗന്ദര്യവും വളർത്തുന്നു. ഈ യുവതികൾ യക്ഷികളായി മാറി കാർപ്പാത്ത്യൻ മലനിരയിലെ ഡ്രാക്കുളയുടെ കൊട്ടാരത്തിൽ ചുറ്റി നടക്കുന്നു. ഈ കഥകളറി ജോനാതൻ ഡ്രാക്കുളയുടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നു. തുടർന്നങ്ങോട്ട് സംഭവബഹുലമായ കഥകളിൽ ഡ്രാക്കുളയുടെ കഥകൾ വളരുന്നു. ട്രാൻസിൽവാനിയ എന്ന പ്രദേശമാണ് കഥയ്ക്ക്പശ്ചാത്തലമാക്കിയത്. ഒരുക്കിയത്. എഴുതാൻ തുടങ്ങി പത്തു വർഷത്തിനു ശേഷമാണ്നോവൽവായനക്കാരിലെത്തുന്നത്.
അതിശയോക്തിയും ഭീകരതയുമൊക്കെയായി പ്രസിദ്ധീകരിച്ച നാൾ മുതൽ ഇന്നുവരെ ഡ്രാക്കുള പ്രഭു അരങ്ങ് നിറയുകയായിരുന്നു.

1924-ൽ ഹാമിൽടൺ ഡീൻ എന്ന നടൻ നോവലിനെനാടകമാക്കിഅരങ്ങിലെത്തിച്ചു.ലണ്ടനിലെ നിരവധി നാടകവേദികളിൽ നാടകം അരങ്ങേറി. 1300 തവണ ഡ്രാക്കുള നാടകം തുടർച്ചയായി അവതരിപ്പിക്കപ്പെട്ടു. അമേരിക്കൻ സംവിധായകനായ ടോഡ്ബ്രൗണിങ്ങ് നാടകത്തെ ചലച്ചിത്രമാക്കി. തുടർന്ന് ലോകമാകെ നൂറു കണക്കിന് ഡ്രാക്കുള ചലച്ചിത്രങ്ങൾ വിവിധ ഭാഷകളിലായി പുറത്തു വന്നു. ഡ്രാക്കുള കഥയെഅടിസ്ഥാനമാക്കിഒട്ടേറെടെലിവിഷൻ പരമ്പരകളും പുറത്തു വന്നു.കൂടാതെബി.ബി.സി. ചാനലിൽ ബ്രോം സ്റ്റോക്കറുടെ ജീവിതവും ടെലിഫിലിമാക്കി. ചുരുക്കത്തിൽ ഭാവനയുടെ അജയ്യത വിളിച്ചോതി സ്ട്രോം ബ്രോക്കറും അദ്ദേഹത്തിന്റെ അക്ഷര വഴികളും ഇന്നും യാത്ര തുടരുന്നു. എഴുത്തിന്റെയും വായനയുടെയും അവസാനമില്ലാത്ത യാത്ര. ഏതു കാലത്തും എഴുത്തുകാരൻ അജയ്യനാണെന്ന് ഓർമ്മപ്പെടുത്തുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!