മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ആർ.ആർ.ആർ സെന്റെറുകൾ തുറന്നു

IMG-20230526-WA0084

ആറ്റിങ്ങൽ: സ്വച്ഛഭാരത മിഷന്റെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് ആർ.ആർ.ആർ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചത്. ചെയർപേഴ്സൺ എസ്.കുമാരി കളക്ഷൻ സെന്റെറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. “മേരി ലൈഫ് മേരി സ്വച്ഛ് ഷെഹർ” എന്ന പേരിൽ മെയ് 20 മുതൽ ആരംഭിച്ച് ജൂൺ 5 ന് അവസാനിക്കുന്ന ക്യാമ്പയിനിൽ ഉൾപ്പെട്ടവയിൽ പ്രഥാന്യമുള്ളതായിരുന്നു ആർ.ആർ.ആർ സെന്റെറുകൾ. റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്ന ആശയം നടപ്പിലാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് ഗണ്യമായ തോതിൽ കുറക്കാൻ കഴിയും. പൊതുജനങ്ങൾ ഉപയോഗിച്ചതൊ അല്ലാത്തതൊ ആയ വൃത്തിയുള്ളതും പുനരുപയോഗ സാധ്യതയുള്ളതുമായ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ, കളിക്കോപ്പുകൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങിയവ സെന്റെറിൽ എത്തിച്ച് സൗജന്യമായി ആവശ്യക്കാർക്ക് വിതരണം ചെയ്യാം. ഹരിതകർമ്മസേന അംഗങ്ങൾ മുഖേന വാർഡു തലത്തിൽ ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. ശുചിത്വ മിഷന്റെ സഹകരണത്തോടെ നഗരസഭ കഴിഞ്ഞ 1 വർഷത്തിലേറെയായി സ്വാപ്പ്ഷോപ്പെന്ന കൈമാറ്റകടയും വിജയകരമായി നടത്തിയിരുന്നു. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജടീച്ചർ, കൗൺസിലർമാരായ രാജഗോപാലൻ പോറ്റി, വി.എസ്.നിതിൻ, എസ്.സുഖിൽ, മുരളീധരൻ നായർ, ലൈലാബീവി, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ ധന്യ, നവകേരള മിഷൻ പ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!