പെരുമാതുറ ഒറ്റപ്പനയിൽ തെരുവുനായ ആക്രമണം. ഏഴ് പേർക്ക് കടിയേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ഒറ്റപ്പന സ്വദേശികളായ നദിയ (23), സഫീന (40), നിസ്സാർ (50), ഹസീന (40), റാഫി (41), സൈനബ (65), ബിലാൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരു സ്ത്രീയുടെ പരിക്കാണ് ഗുരുതരം. വീടിന് പുറത്തുനിൽക്കുകയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടർന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി.
നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഏഴ് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമിച്ച നായെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ച് വരുകയാണ്.