Search
Close this search box.

വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

IMG-20230527-WA0095

തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് പരിശോധന. ജില്ലാ കളക്ടർ, എഡിഎം, കളക്ടറേറ്റ് ഇൻസ്‌പെക്ഷൻ വിംഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുമല, തൈക്കാട് വില്ലേജുകളിൽ ജില്ലാ കളക്ടർ നേരിട്ടെത്തിയായിരുന്നു പരിശോധന നടത്തിയത്.

കരകുളം, മേനംകുളം വില്ലേജ് ഓഫീസുകളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽജോസ്.ജെ യുടെ നേതൃത്വത്തിലും, കടകംപള്ളി, ചെമ്മരുത്തി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂർ എന്നിവിടങ്ങളിൽ കളക്ടറേറ്റ്് ഇൻസ്‌പെക്ഷൻ വിംഗിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടക്കുകയാണ്. ഹാജർ രജിസ്റ്റർ, പോക്കു വരവ്, തരം മാറ്റൽ രജിസ്റ്ററുകൾ, മൂവ്‌മെന്റ് രജിസ്റ്റർ എന്നിവയും വിവിധ രേഖകളും ഫയലുകളും കളക്ടർ പരിശോധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിൽ പരിശോധന തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!