Search
Close this search box.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

eiF9MFX90868

കിഴുവിലം : എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി -പ്ലസ് ടു പരീക്ഷകളിൽ കിഴുവിലം ഗ്രാമപഞ്ചായത്തിലെ 5,2 വാർഡുകളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ചാം വാർഡിലെ സജിത്ത് – സരിത ദമ്പതികളുടെ മകളും ഫുൾ എ പ്ലസ് വാങ്ങിയ ആറ്റിങ്ങൽ ജി എച്ച് എസ് എസിലെ വിദ്യാർഥിനിയുമായിരുന്ന ആയില്ല്യാ സജിത്ത്, പ്ലസ്ടുവിന് ആറ്റിങ്ങൽ ജി എച്ച് എസ് എസ് നിന്നും 1176 മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയശ്രീകണ്ഠൻ നായർ-മിനി ദമ്പതികളുടെ മകളായ വർഷ, രണ്ടാം വാർഡ് പറയത്തു കോണം ഫാത്തിമ മൻസിലിൽ നിന്നും സുനീത്- ഷംനാ ദമ്പതികളുടെ മകളും ശാരദവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും 1175 മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ നൂറാ ജാസ്മിൻ എന്നിവരെ അവരവരുടെ ഭവനങ്ങളിൽ എത്തിച്ചേർന്ന് ആദരിച്ചു. ഷാൾ, മധുരപലഹാരങ്ങൾ എന്നിവ നൽകിയാണ് ആദരിച്ചത്.

തുടർ പഠനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബി എസ് ബിജു കുമാർ, എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി ജി പ്രദീപ്, ചൈതന്യ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഓ അജിതകുമാരി, അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!