Search
Close this search box.

പാങ്ങോട് ഭരതന്നൂരിൽ കിണറ്റിലകപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiPRX8F92167

പാങ്ങോട് : കിണർ വൃത്തിയാക്കുന്നതിനായി കിണറ്റിലിറങ്ങിയ ആൾ തിരികെ കയറാനാകാതെ കിണറിനുള്ളിൽ അകപ്പെട്ടു. കടയ്ക്കൽ ഫയർഫോഴ്സ് സംഘം അദ്ദേഹത്തെ രക്ഷപ്പെടുത്തി. പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ മാറനാട് അംഗൻവാടിക്ക് സമീപം ശ്രീധരൻ പിള്ള , എസ് .എ . എൽ ഭവൻ എന്നയാളുടെ 70 അടിയോളം താഴ്ചയുള്ള കിണർ വ്യത്തിയാക്കുന്നതിനായി ഭരതന്നൂർ സ്വദേശി സനൽകുമാർ (54) ഇറങ്ങി. വ്യത്തിയാക്കി കഴിഞ്ഞപ്പോൾ തിരികെ കയറാനാകാതെ അകപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. തുടർന്ന് കടയ്ക്കൽ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് റാഫി , എം.ജി.ശരത്, എസ്. സുമോദ്, പി.ഐ പ്രശാന്ത്, ടി. ഷിബു എന്നിവർ രക്ഷാപ്രവർത്തനം നടത്തി ആളെ പുറത്ത് എത്തിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!