Search
Close this search box.

വാമനപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയ കാർ മറ്റൊരു കാറിലും ഇടിച്ചു

images (22)

വാമനപുരം: വാമനപുരത്ത് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയ കാർ മറ്റൊരു കാറിലും ഇടിച്ചു. ഇന്ന് വൈകുന്നേരം 7 അര മണിയോടെ വാമനപുരം ജംഗ്ഷന് സമീപമാണ് സംഭവം.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്സിലേക്ക് എതിർ ദിശയിൽ വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ബലേനോ കാർ ഇടിച്ച് കയറുകയായിരുന്നു. കെഎസ്ആർടിസി ബസിലിടിച്ച ശേഷം നിയന്ത്രണം വിട്ട് കിളിമാനൂർ ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു (അമേസ്) കാറിലേക്കും ഇടിച്ച് കയറി. ബലേനോ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റതിനെ തുടർന്ന് 108 ൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!