ആറ്റിങ്ങൽ : കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ കലാ വിഭാഗമായ ഫെസ്ക(FESCA)യുടെ മേഖല കലോത്സവം ആറ്റിങ്ങൽ ഗവ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാര ജേതാവ് വക്കം ഷക്കീർ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മോഹിനിയാട്ടം നർത്തകി ഡോ നീന പ്രസാദ് മുഖ്യാതിഥിയായി. ഫെസ്ക തിരുവനന്തപുരം റൂറൽ പ്രസിഡന്റ് നസീറ ബീവി അധ്യക്ഷത വഹിച്ചു.
കെഎസ്എഫ്ഇയുടെ 45 ബ്രാഞ്ചുകളിലെ അംഗങ്ങളുടെ കലാ മത്സരമാണ് നടന്നത്. ഉദ്യോഗസ്ഥരും കലാ സ്നേഹികളും പങ്കെടുത്തു.