എസ് വൈ എസ് ‘ഒത്തിരിപ്പ്’ ജില്ലാതല ഉദ്ഘാടനം

eiWDNVM68494

വർക്കല: എസ് വൈ എസ് പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റടിസ്ഥാനത്തിൽ അംഗത്വമെടുത്ത മുഴുവൻ യുവാക്കളുടെയും സംസ്കരണം ലക്ഷ്യമാക്കി ഒത്തിരിപ്പ് എന്ന പേരിൽ നടപ്പാക്കുന്ന സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം വർക്കല സോണിലെ എഴിപ്പുറം യൂണിറ്റിൽ നടന്നു.

ആരാധനാ കർമ്മങ്ങളിലുള്ള നിഷ്‌കർഷത, സാമ്പത്തിക ശുദ്ധി, പ്രബോധനം, സോഷ്യൽ ആക്ടിവിസം, ആരോഗ്യം, ആദർശം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു.

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷെരീഫ് സഖാഫി, സയ്യിദ് മുഹമ്മദ് ജൗഹരി, നിസാർ കാമിൽ സഖാഫി, നൗഫൽ മദനി, അഹ്‌മദ്‌ ബാഖവി, എ.കെ നിസാമുദ്ദീൻ, എസ്. സിയാദ്, ഹസൻ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. അനീസ് സ്വാഗതവും, കാസിം മാസ്റ്റർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!