Search
Close this search box.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

ei4A0LE68860

ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 6 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു. എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സ്വാഗതം ആശംസിക്കുന്നു. അഡ്വ അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബിന്ദു മോഹൻ വിഷയാവതരണം നടത്തും. നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻപ്പിള്ള, സ്ഥിരം സമിതി അംഗങ്ങളായ എസ്. ഷീജ, എ.നജാം, രമ്യാ സുധീർ ,അവനവഞ്ചേരി രാജു ,ഗിരിജ ടീച്ചർ കൗൺസിലർമാരായ ആർ.രാജു , പി.ഉണ്ണികൃഷ്ണൻ, സന്തോഷ് എസ്, താഹിർ,നഗരസഭാ സെക്രട്ടറി അരുൺ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മനേജർ ഡോ. ആശാ വിജയൻ തുടങ്ങിയവർ സംസാരിക്കും.ആശുപത്രി അങ്കണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സൂപ്രണ്ട് ഡോ.പ്രീത സോമൻ നന്ദി രേഖപ്പെടുത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!