നിരവധി കേസുകളിൽ പ്രതിയായ വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

eiEXR7X18795

നഗരൂർ : നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായതിനെ തുടർന്ന് വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ന​ഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.

ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ നിശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ന​ഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് പരിധിയിലുമായി ധീരജ് നിരവധി കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറിന്റെ മേൽനോട്ടത്തിൽ ന​ഗരൂർ എസ്എച്ച്ഒ അമൃത് സിം​ഗ് നായകം , എസ്ഐ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!