നഗരൂർ : നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായതിനെ തുടർന്ന് വഞ്ചിയൂർ സ്വദേശിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കേരളാ സമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നഗരൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നാടുകടത്തിയത്.
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ നിശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. നഗരൂർ സ്റ്റേഷൻ പരിധിയിലും ചിറയിൻകീഴ് എക്സൈസ് റെയിഞ്ച് പരിധിയിലുമായി ധീരജ് നിരവധി കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറിന്റെ മേൽനോട്ടത്തിൽ നഗരൂർ എസ്എച്ച്ഒ അമൃത് സിംഗ് നായകം , എസ്ഐ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.