രഞ്ജിത്തിന്റെയും ഡോ. വന്ദനയുടെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം അനുവദിച്ച്‌ സര്‍ക്കാര്‍

IMG-20230531-WA0107

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.

തിരുവനന്തപുരം കിൻഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ അണയ്ക്കാൻ ശ്രമിക്കവെ, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥൻ ജെ.എസ്. രഞ്ജിത്തിന്റെ കുടുംബത്തിനും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കാനാണ് തീരുമാനം.

കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്ബ് ഹൗസില്‍ പമ്ബ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്കുമാറിന്റെ ഭാര്യയ്ക്കും സഹായധനം നല്‍കും. രാജേഷ്കുമാറിന്റെ ഭാര്യ എൻ.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!