ചിറയിൻകീഴിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച.
19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, 85,000 രൂപയും അറുപതിനായിരം രൂപ വിലപിടിപ്പുള്ള മൊബൈൽ ഫോണും മറ്റ് സാധനങ്ങളും മോഷ്ടിച്ചു.
സിംഗപ്പൂരിൽ ജോലിചെയ്യുന്ന ചിറയിൻകീഴ് മുട്ടപ്പലം തെക്കേവിളഗത്തെ വീട്ടിൽ സാബുവിനെ വീട്ടിലാണ് പുലർച്ചെ കവർച്ച നടന്നത്. ഇദ്ദേഹം ഒരു ബന്ധുവിന്റെ വിവാഹത്തിനായി കഴിഞ്ഞ 25 ന് ആണ് നാട്ടിലെത്തിയത്. രാവിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചിറയിൻകീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.