പെട്രോൾ വാങ്ങി നൽകാത്തതിന്റെ പേരിൽ വർക്കലയിൽ യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമം. ഒരാൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. പ്രതി അസീം പോലീസ് കസ്റ്റഡിയിൽ.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ചെറുന്നിയൂർ കാറാത്തല സ്വദേശി കൈലാസ് നാഥ് (23) നാണ് കുത്തേറ്റത്. ഇയാളുടെ അഖിലിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കുകയ്യയിരുന്നു. അഖിലിന്റെ സുഹൃത്ത് കൂടിയായ അസീം ന്റെ വണ്ടിയിൽ പെട്രോൾ തീർന്ന് വഴിയിൽ നിൽക്കുകയായിരുന്നു. അതുവഴി കടന്ന് പോയ അഖിൽ , കൈലാസ് നാഥ് എന്നിവരോട് പെട്രോൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. വാങ്ങി നൽകി എങ്കിൽ പോകാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു വാക്കേറ്റം ഉണ്ടായി. തുടർന്ന് ഉണ്ടായ കയ്യേറ്റത്തിൽ അസീം കയ്യിൽ കരുതിയിരുന്ന പേന കത്തി കൊണ്ട് കൈലാസ് നാഥിന്റെ തലയ്ക്ക് കുത്തുകയായിരുന്നു.