എസ്എഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അവനവൻഞ്ചേരിരിയിലെ ഗവ.ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത് . മധുരം നൽകിയാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അജീഷ്, ഏരിയ പ്രസിഡന്റ് വിജയ് വിമൽ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അർജുൻ,ആരോമൽ ഏരിയ കമ്മിറ്റി അംഗങ്ങളായ അഖിൽ, നിതിൻ ബാബു, ലോക്കൽ കമ്മിറ്റി അംഗം രാഹുൽ, അശ്വിൻ എന്നിവർ പങ്കെടുത്തു.
