വർണ്ണ കൂടൊരുക്കി പെരുംകുളം എഎംഎൽപി എസ്സിൽ പുതുമകളോടെ പ്രവേശനോത്സവം നടന്നു. സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന വർണാഭമായ ചടങ്ങ് കടയ്ക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സഞ്ജു സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ സ്വാഗതം പറഞ്ഞു. സ്കൂൾ ഏറ്റെടുക്കുന്ന നൂതന അക്കാഡമിക് പ്രവർത്തനങ്ങൾ സ്കൂൾ മാനേജർ അഡ്വ എ. എ ഹമീദ് വിശദീകരിച്ചു. ചടങ്ങിൽ കടക്കാവൂർ സി ഐ സച്ചിൻ ലൂക്കോസ് പങ്കെടുത്തു. ലോക രക്ഷകർതൃദിനത്തിൽ രക്ഷിതാക്കളെ ബഹുമാനിക്കണം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. വാർഡ് മെമ്പർ ജയന്തി സോമൻ,
അൻസർ പെരുംകുളം, എൻ.സുദേവൻ ( റിട്ട. എച്ച്എം ), എന്നിവർ ആശംസകൾ നേർന്നു. പോളിമർ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി എന്നിവയിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അൽഫിയ, റോഷ്ന എന്നീ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. സാഫ് സെക്രട്ടറി എ. എസ്സ് ദിലിത്ത് നന്ദി പറഞ്ഞു.
