മംഗലപുരം:ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് മംഗലപുരം ഗ്രാമ പഞ്ചായത്ത് എക്സിബിഷൻ സംഘടിപ്പിച്ചു.എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ രണ്ടായി തരംതിരിക്കേണ്ടതാണ്. ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കുന്നതിന് 2023 മെയ് 29ന് മംഗലപുരം ജംഗ്ഷനിൽ വച്ച് ബയോ കമ്പോസ്റ്റ് ബിൻ ഉൾപ്പെടെ സജ്ജീകരിച്ച് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.വൈസ് പ്രസിഡന്റ് മുരളീധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല അധ്യക്ഷത വഹിച്ചു.മറ്റു ഉദ്യോഗസ്ഥരും, ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്തു
കമ്പോസ്റ്റിംഗ് ഉപാധികൾ പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനം കൂടിയാണിത്.ഇവിടെ നിന്നും ജൈവമാലിന്യം എങ്ങനെ കമ്പോസ്റ്റ് ചെയ്യാം, മാലിന്യ സംസ്കരണ ഉപാധികൾ എവിടെ നിന്ന് ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ എക്സിബിഷനിലൂടെ നൽകി