കിളിമാനൂർ : പകൽക്കുറി ഗവ എൽപിഎസിലെ വിദ്യാർത്ഥികൾ ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ ദിന സന്ദേശ സവാരി സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നടപ്പാക്കുന്ന അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് സന്ദേശ സവാരി സംഘടിപ്പിച്ചത്. ഇന്ധന ലാഭം,പരിസ്ഥിതി മലിനീകരണ നിയന്ത്രണം , ആരോഗ്യ സംരക്ഷണം തുടങ്ങിയവക്ക് സൈക്കിൾ സവാരി ഉത്തമമാണ് എന്ന സന്ദേശവുമായാണ് ഗ്രാമീണ മേഖലകളിലെ സവാരി.
ക്ലാസ്തല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആരോഗ്യ പരിപാലനവുമായി ബന്ധിപ്പിച്ച് നാലാം ക്ലാസിലെ കുട്ടികളെ ഈ വർഷം സൈക്കിൾ സവാരി പഠിപ്പിക്കാനും ലക്ഷ്യമിടുന്നു.അധ്യാപകരുടേയും പിറ്റി എ യുടെയും നേതൃത്വത്തിൽ സൈക്കിൾ ക്ലബ് രൂപീകരിക്കുവാൻ ഒരുങ്ങുകയാണ് വിദ്യാലയം.
വർദ്ധിച്ചു വരുന്ന പെട്രാൾ ഡീസൽ വിലയിൽ നിന്ന് രക്ഷ നേടാൻ ഇലക്ട്രിക് വാഹനങ്ങൾ ജനം ഉപയോഗിച്ചു തുടങ്ങി. ഇപ്പോ വൈദ്യുതിച്ചാർജും ദൈനന്തിനം വർദ്ധിക്കുന്നു.
ഇതിൽ നിന്നെല്ലാം രക്ഷ നേടാൻ
ഇന്ധനവും വേണ്ട പൈസയും വസൂൽ – ആരോഗ്യവും സംരക്ഷിക്കാം എന്ന സന്ദേശത്തിന് ഉത്തമ മാർഗ്ഗം സൈക്കിൾ സവാരി എന്നാണ് സവാരിക്കാരായ ദർശന, അൽ അമീൻ, ആര്യൻ, കാർത്തിക്, നികുഞ്ചിതയും പറയുന്നത്. നല്ലൊരു വ്യായാമം കൂടിയാണ് സൈക്കിളിലുള്ള സവാരിയിലൂടെ ഹൃദയാരോഗ്യം വര്‍ദ്ധിക്കും. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും സൈക്കിള്‍ കുറയ്ക്കും.