ആറ്റിങ്ങൽ: നവകേരളം കൾചറൽ ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കൾചറൽ ഫോറം പ്രസിഡൻ്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദീൻ. ഐ.എ.എസ് പരിസ്ഥിതിദിന സന്ദേശം നൽകി.
ഭൂമി, വെള്ളം, വായു എന്നിവ മലീനീകരിക്കപ്പെട്ടിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും മൂലം അമിതമായ ചൂടും വരൾചയും അനുഭവപ്പെടുന്നു. കേരളത്തിൽ ബ്രഹ്മപുരത്ത് മാലിന്യ ക്കെടുതിമൂലം ശുദ്ധവായു ലഭിക്കുന്നില്ല. ഭാവിയിൽ ശുദ്ധവായുവിന് വേണ്ടി ഓക്സിജൻ പാർലറുകൾ തുറക്കേണ്ടി വരാതിരിക്കണമെങ്കിൽ പരിസ്ഥി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിത്രകാരൻ പ്രകാശ്, മനോജ് നാവായിക്കുളം, മുബാറക്ക് റാവുത്തർ, എം.റാബിയ എന്നിവർ സംസാരിച്ചു.