കിളിമാനൂർ :സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സായാഹ്ന സദസ്സുകൾ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളും കൂട്ടരും
ചേർന്ന് പൊതു ഇടങ്ങളിലെ സൗഹൃദ സായാഹ്ന സദസുകളിൽ സാമ്യൂഹ പങ്കാളിത്തത്തോടെ വൃക്ഷ തൈകൾ നട്ടു.
ഉപജില്ലാതല പരിപാടി പോങ്ങനാട് മാർക്കറ്റ് ജംഗ്ഷനിൽ നടന്നു.പോങ്ങനാട് സ്കൂൾ പി ടി എ പ്രസിഡണ്ട് ജി ജ്യോതി കുമാർ അധ്യക്ഷത വഹിച്ചു.സൗഹൃദ സായാഹ്ന സദസ് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ മനോജ് ഉദ്ഘാടനം നിർവഹിച്ചു.
ജി എച്ച് എസ് പോങ്ങനാടിലെ പ്രഥമാ ധ്യാപകൻ
ജി. അനിൽകുമാർ സ്വാഗതം പറഞ്ഞു. കിളിമാനൂർ ബി.പി.സി വിനോദ്.ടി പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ കർഷകനായ സിദ്ധരാമൻ സാറിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാൻഷാ ബഷീർ കുട്ടികൾക്ക് വിത്ത് വിതരണം നടത്തി. വാർഡ് മെമ്പറായ പോങ്ങനാട് രാധാകൃഷ്ണൻ,എ.ഇ.ഒ പ്രദീപ് വി.എസ്, സീനിയർ അസിസ്റ്റന്റ് നസീല ബീവി, സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ചിത്ര സി,
ജിസ സജി എന്നിവർ ആശംസകൾ അർപ്പിച്ചു. ജി.എച്ച് എസ് പോങ്ങനാടിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മഹാദേവ് വൃക്ഷത്തൈ നട്ടു.
സി.ആർ. സി കോഡിനേറ്റർ ദിവ്യാ ദാസ് നന്ദി രേഖപ്പെടുത്തി.വിത്ത് വിതരണം, പരിസ്ഥിതി ഗാനാലാപനം, പരിസ്ഥിതി ദിന സന്ദേശ ഫ്ലാഷ് മോബ് എന്നീ പരിപാടികളും നടന്നു.
പഞ്ചായത്ത് തല കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് മാർ സൗഹൃദ സായാഹ്ന സദസുകൾ ഉദ്ഘാടനം നിർവ്വഹിച്ചു.പഴയ കുന്നുമ്മൽ പ്രൈവറ്റ് ബസ്റ്റാന്റ്, പള്ളിക്കൽ ഹോമിയോ ആശുപത്രി പുളിമാത്ത് ഗ്രാമീണ ഗ്രന്ധശാല, നാവായിക്കുളം ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ, കരവാരം പഞ്ചായത്ത് ഓഫീസ്, മടവൂർ ഗവ ആയുർവേദാശുപത്രി, നഗരൂർ ആൽത്തറ വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിൽ ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികൾ,സി ആർ സി കോ ഓർഡിനേറ്റർമാർ ,സ്പെഷ്യൽ എഡ്യുക്കേറ്റർമാർ,ഗ്രന്ധശാല പ്രവർത്തകർ, എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ് പി സി അംഗo തുടങ്ങിയവർ സംഘടിപ്പിച്ചു.