പെരുംകുളം എഎം എൽ പി എസിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി ഹരിത സേന രൂപീകരിച്ചു. പെരുംകുളം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ സ്കൂൾ വരെ പോസ്റ്റർ സ്ഥാപിച്ചു. പൊതുജനങ്ങളെയും, കച്ചവടക്കാരെയും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചു. ശുചിത്വവും കരുതലും സ്കൂളിൽ നിന്ന് സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പരിസ്ഥിതി ദിന പ്രവർത്തനങ്ങളിലൂടെ സ്കൂൾ ഉദ്ദേശിക്കുന്നത്. സ്കൂൾ എക്കോ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ സ്കൂൾ മാനേജർ അഡ്വ. ഹമീദ് നിർവഹിച്ചു സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ വിശദമാക്കി. ശിവദഎന്ന കുട്ടി അവതരിപ്പിച്ച ഒരു തൈ നടാം എന്ന പാട്ടിന്റെ ദൃശ്യവിഷ്കാരം ശ്രദ്ധേയമായി .ചടങ്ങിൽ അധ്യാപകരരായ സനീറ, ദിലീത്, ഷംലാൻ, തന്സി എന്നിവർ പങ്കെടുത്തു