വർക്കല : സർക്കാർ ഓഫീസുകളിൽ ഉപയോഗിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ “ബോട്ടിൽ ബൂത്തുകൾ” സ്ഥാപിച്ചുകൊണ്ട് സർക്കാരിന്റെ ഖരമാലിന്യ നിർമാർജ്ജന യജ്ഞത്തിൽ പരിസ്ഥിതി ദിനത്തിൽ ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയും പങ്കാളികളായി.
വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സ്ഥാപിച്ച “ബോട്ടിൽ ബൂത്ത്” ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ വർക്കല മേഖലാ പ്രസിഡന്റ് എ.ആർ അരുൺജിത്ത് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എസ്. ചന്ദ്രബാബു പരിസ്ഥിതി ദിന സന്ദേശം നൽകി. മേഖലാ വനിതാ കമ്മറ്റി സെക്രട്ടറി ഉഷാകുമാരി കെ.വി സിവിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ടു.
സുൽഫിക്കർ. വൈ, റാണി പി.എസ്, സബീര്‍.എ, സുരേഷ്. എസ് എന്നിവർ സംസാരിച്ചു.