കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദൽ കൂടിയാണ് കെ-ഫോൺ. എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനും കെ-ഫോൺ വഴി സാധ്യമാകും.
വിജ്ഞാന സമ്പദ്‌വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കേരളസമൂഹത്തിന്റെ പ്രധാന കാൽവെയ്പാണ് കെ-ഫോൺ.
ആറ്റിങ്ങൽ മണ്ഡലം തല ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ്.അംബിക നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള യോഗത്തിന് സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ റ്റി.വേണു നന്ദി രേഖപ്പെടുത്തി.