പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചതിന് കോൺഗ്രസ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു കിട്ടുക എന്ന വർഷങ്ങളായുള്ള ചിറയിൻകീഴ് റെയിൽവേ യാത്രക്കാരുടെ ആഗ്രഹം സാധ്യമായതിനെ തുടർന്ന്, സ്റ്റോപ്പ് അനുവദിച്ചു തന്ന ഇന്ത്യൻ റെയിൽവേക്കും അതിനായി പരിശ്രമിച്ച സ്ഥലം എംപി അടൂർ പ്രകാശിനും ശാർക്കര, ചിറയിൻകീഴ് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇന്ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വച്ച് നടന്ന അഭിവാദ്യങ്ങൾ അർപ്പിക്കൽ ചടങ്ങിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരായ അഡ്വ .രാജേഷ് ബി നായർ, ജോഷി ബായി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എംഎസ് രാജേഷ് കുമാർ, പുതുക്കരി വാർഡ് പ്രസിഡന്റ് അനി, പണ്ടകശാല വാർഡ് പ്രസിഡന്റ് സുനിൽ മുതിർന്ന കോൺഗ്രസ് നേതാക്കൻമാരായ ജെ.ശശി കിഴുവിലം, അഴൂർ വിജയൻ, പുതുക്കരി സുരേഷ്, വത്സല,വാർഡ് മെമ്പർ മാരായ മോനി ശാർക്കര, മനുമോൻ, മറ്റ് കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
