കിളിമാനൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 52 പട്ടിക ജാതി കുടുംബങ്ങൾക്ക് വേണ്ടി നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണോദ്‌ഘാടനവും പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ നിയമ സാംസ്കാരിക പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിച്ചു. പഴയകുന്നുമ്മേൽ വിളയ്ക്കാട്ടുകോണത്ത് ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു.
മടവൂർ അനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡി സ്മിത, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാൾ, നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രഘു, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സ്വാഗതമാശംസിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ആർ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.