നഗരൂർ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വഞ്ചിയൂർ സ്കൂളിന് സമീപം 14 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. ഇന്ന് രാവിലെ 6അര മണിയോടെയാണ് സംഭവം. രാവിലെ പഠിക്കാൻ പോകുന്ന വഴിയിൽ വഞ്ചിയൂർ സ്കൂളിന് സമീപത്ത് വെച്ച് കരിനീല ഒമിനി വാനിലാണ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. വിദ്യാർത്ഥിനി ഓടി രക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥിനി രക്ഷിതാക്കൾക്കൊപ്പം എത്തി നഗരൂർ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുന്നെന്നും പോലീസ് പറഞ്ഞു. എന്നാൽ പെൺകുട്ടി പറഞ്ഞത് അനുസരിച്ചു വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ ചാലക്കുടിയിൽ ഉള്ള ഒരു സ്ത്രീയുടെ പേരിലുള്ള സ്കൂട്ടറിന്റെ നമ്പർ ആണ് കാണിക്കുന്നത്. ശക്തമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
https://attingalvartha.com/2019/07/kidnapping-attempt-nagaroor/