Search
Close this search box.

റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന് വിമുക്ത ഭടന്മാരുടെ പങ്കാളിത്തം ശ്രദ്ധേയമായി

IMG-20230606-WA0119

വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗിന്റെ പാരിപ്പള്ളി യൂണിറ്റ് സംഘടിപ്പിച്ച ധർണ്ണ എക്സ് സർവ്വീസ് ലീഗ് ജില്ലാ പ്രസിഡന്റ് ബി. ശശിധര കുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെകട്ടറി പി. മധുസൂദനൻ നായർ , ക്യാപ്റ്റൻ സതീശൻ , സോമൻപിള്ള , ശരണ്യ സുരേഷ്, ശാരികാ സുരേഷ്, എസ്.പ്രസേനൻ , ഹരിലാൽ ചാവർകോട് എന്നിവർ സംസാരിച്ചു.

സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച എസ്.എൻ.ഡി. പി പാരിപ്പള്ളി മേഖലയിലെ ശാഖകളുടെ ആഭിമുഖ്യത്തിലുള്ള സത്യാഗ്രഹ സമരം നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!