Search
Close this search box.

ഹരിതം2023 ചെമ്പൂര് എൽപിഎസ്

IMG-20230606-WA0124

ചെമ്പൂര്: ചെമ്പൂര് ഗവ.എൽ.പി.എസിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതം -2023 എന്ന പരിപാടി എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് കൊണ്ട് പ്ലാസ്റ്റിക്കിനെതിരെ പോരാടുന്ന ഹരിത കർമ്മസേനാ പ്രവർത്തകരെ പൊന്നാടയണിയിച്ചും പൂക്കൾ നൽകിയും എക്കോ ക്ലബ്ബിലെ കുട്ടികൾ സ്നേഹ സ്വീകരണം നൽകി .

മുദാക്കൽ വാർഡ് മെമ്പർ ലീലാമ്മ സ്കൂൾ മുറ്റത്തൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ കറിവേപ്പിലത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചു.

പരിസ്ഥിതി ക്വിസ് മത്സരവും , പോസ്റ്റർ നിർമ്മാണവും, കുട്ടികൾക്കായി ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. എച്ച്എം ജാസ്മിൻ
പിടിഎ വൈസ് പ്രസിഡന്റ് അജി തെക്കും കര, ബാബുരാജ്, രാജേഷ് മയിൽപ്പീലി, ശ്രീജിത്ത്,ഷഹ്ന, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!